ഇനിയും പൂർത്തിയാകാത്ത എ എം യു സെൻററുകൾ

Muhammed Sabith & Mohamed Shaffeeq N

ഇന്ത്യൻ മുസ്ലിങ്ങളുടെ ജീവിതത്തിൽ അലിഗർ മുസ്ലിം യൂണിവേഴ്സിറ്റിയുടെ പങ്ക് എന്താണ്? അല്ലെങ്കിൽ ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം എന്ന പാരമ്പര്യത്തിൽ അലിഗറിന്റെ പങ്ക് എന്താണ്?

ഇന്ത്യൻ മുസ്ലിങ്ങളുടെ ഒരു മദ്രസ എന്ന നിലയിലാണ് സാമൂഹ്യ പരിഷ്കർത്താവായ സർ സയ്യിദ് അഹമ്മദ് ഖാൻ ഉത്തർപ്രദേശിലെ ബറേലിയിൽ മഹത്തായ ഈ യൂണിവേഴ്സിറ്റി സ്ഥാപിച്ചത്.

1857 ലെ ബ്രിട്ടീഷ് വിരുദ്ധ വിപ്ലവത്തിന് ഏകദേശം രണ്ടു പതിറ്റാണ്ടിനു ശേഷം 1875 ലാണ് ഈ യൂണിവേഴ്സിറ്റിയുടെ സ്ഥാപനം. 1857 ബ്രിട്ടീഷ് വിരുദ്ധ വിപ്ലവം നിഷ്ഠൂരമായ നിലയിൽ അടിച്ചമർത്തപ്പെട്ടു അതോടെ ആ വിപ്ലവത്തിൽ പങ്കാളികളായ ഉത്തർപ്രദേശിലെയും പരിസരപ്രദേശങ്ങളിലെയും മുസ്ലീങ്ങൾ അപരവൽക്കരിക്കപ്പെട്ടു. അവരെ വിദ്യാഭ്യാസ പുരോഗതിയിലൂടെ വീണ്ടും സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു സർ സയ്യിദിന്റെ ഉദ്ദേശ്യം.

മദ്രസത്തുൽ ഉലൂം എന്ന സ്ഥാപനം വളരെ വേഗം തന്നെ മുഹമ്മദൻ ആംഗ്ലോ ഓറിയൻറൽ കോളേജ് ആയിട്ട് മാറി.

1920 ൽ ബ്രിട്ടീഷ് ഗവൺമെൻറ് പാസാക്കിയ അലിഗർ മുസ്ലിം യൂണിവേഴ്സിറ്റി ആക്റ്റിനെ തുടർന്ന് ഈ ഓറിയന്റൽ കോളേജ് അലിഗർ മുസ്ലിം യൂണിവേഴ്സിറ്റി ആയിട്ട് രൂപപ്പെട്ടു. ഇംഗ്ലീഷിലും ആധുനിക സയൻസിലും വ്യുൽപത്തി നേടുന്നതിലൂടെ മാത്രമേ മുസ്ലിംകള്‍ക്ക് തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഇന്ത്യയിൽ പുനഃസ്ഥാപിക്കാൻ കഴിയൂ എന്നതായിരുന്നു സർ സയ്യിദ് അഹമ്മദ് ഖാന്റെ വീക്ഷണം. അലിഗറിൽ തന്റെ ഈ സ്ഥാപനം പടുത്തുയർത്തുന്നതിനു മുമ്പ്, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി തുടങ്ങിയ ഉന്നത കലാലയങ്ങൾ അദ്ദേഹം സന്ദർശിച്ചിരുന്നു.

അതുകൊണ്ടായിരിക്കണം, ഇന്ത്യയിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് വിദ്യ പകർന്നു നൽകിക്കൊണ്ട് രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായിട്ടു മാറാൻ അലിഗറിന് കഴിഞ്ഞു. ആണും പെണ്ണുമായ അലിഗർ സന്തതികൾ വിവിധ മേഖലകളിലായി രാജ്യത്തിൻറെ വളർച്ചയിൽ വലിയ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു.

അടുത്തിടെ, AMU കമ്മ്യൂണിറ്റിയെ അഭിമുഖീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ഒരു പ്രഭാഷണത്തിൽ പറഞ്ഞു “അലിഗഡിലെ വിദ്യാർത്ഥികളും അധ്യാപകരും പ്രൊഫസർമാരും കഴിഞ്ഞ നൂറു വർഷങ്ങളായി ഈ രാജ്യത്തെ സേവിച്ചു കൊണ്ടിരിക്കുന്നു. അലിഗറിന്റെ ക്യാമ്പസ് ഒരു നഗരം പോലെയാണ്…ഒരു മിനി ഇന്ത്യ, അവിടത്തെ ഏതൊരു ഡിപ്പാർട്ട്മെന്റിലും നമുക്ക് കാണാൻ കഴിയും ഡസൻകണക്കിന് ഹോസ്റ്റലുകൾ, ആയിരക്കണക്കിന് പ്രൊഫസർമാരും അധ്യാപകരും, ലക്ഷക്കണക്കിന് വിദ്യാർത്ഥികളും”… അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, ഈ യൂണിവേഴ്സിറ്റി ഇന്ന് എവിടെയാണ് എത്തി നിൽക്കുന്നത്? ആ സ്ഥാപനത്തിൻറെ അർഥപൂർണമായ വളർച്ചയിൽ ആഗ്രഹമുള്ള സർവരും ചോദിക്കേണ്ട ഒരു ചോദ്യമാണിത്. ആ സ്ഥാപനത്തിൻറെ ചരിത്രപരമായ ചുമതലകളും അതിൻറെ സ്ഥാപകന്റെ ലക്ഷ്യവും സംസ്ഥാപിക്കാൻ അതിനു കഴിഞ്ഞിട്ടുണ്ടോ? അതല്ല, ഇപ്പോഴും അതിൻറെ ഭൂത കാലത്തിൽ കെട്ടുപിണഞ്ഞു കിടക്കുകയാണോ?

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നമുക്ക് അലിഗർ യൂണിവേഴ്സിറ്റി ആവശ്യമുണ്ട്

2009 അലിഗര്‍ മുസ്ലിം യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്ന പ്രൊഫ. പി കെ അബ്ദുൽ അസീസിന്റെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേഷൻ നടത്തിയ വിപ്ലവകരമായ ഒരു പ്രഖ്യാപനമായിരുന്നു ഉത്തർപ്രദേശിന് പുറത്ത് 5 എ എം യു ക്യാമ്പസുകൾ ആരംഭിക്കണം എന്നുള്ളത്. അതിനെ തുടര്‍ന്ന്, ബീഹാർ, കേരളം, മധ്യപ്രദേശ് , മഹാരാഷ്ട്ര, വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിൽ എ എം യു വിൻറെ ഓരോ സെൻററുകൾ ആരംഭിക്കാന്‍ നിശ്ചയിച്ചു. എന്തുകൊണ്ടാണ് ഈ തീരുമാനം എന്ന് പ്രൊഫസർ അബ്ദുൽ അസീസ് വിശദീകരിച്ചു.

“നമുക്ക് രാജ്യത്തിൻറെ കിഴക്കും പടിഞ്ഞാറും തെക്കും വടക്കും അലിഗറിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ പൈതൃകത്തെ സജീവമാക്കേണ്ടതുണ്ട്.” ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

എ എം യു വിൻറെ 5 സെൻററുകൾ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ആരംഭിക്കുന്നതിനുള്ള മൂന്ന് പ്രധാന കാരണങ്ങൾ ഇവയായിരുന്നു. ഒന്ന് , അലിഗർ മുസ്ലിം യൂണിവേഴ്സിറ്റിയുടെ ഉന്നതമായ പാരമ്പര്യം. രണ്ട്, ഇന്നും പ്രധാന ചർച്ചാവിഷയം ആയ മുസ്ലിംകളുടെ രൂക്ഷമായ പിന്നോക്കാവസ്ഥ. ഈ പിന്നോക്കാവസ്ഥ അക്കമിട്ട് സ്ഥിരീകരിക്കുന്ന സച്ചാർ കമ്മിറ്റി റിപ്പോർട്ടും. മൂന്ന്, അലിഗറിനു പുറത്ത് സെന്ററുകൾ സ്ഥാപിക്കണമെന്ന യൂണിവേഴ്സിറ്റിയുടെ തന്നെ തീരുമാനം. പ്രൊഫസർ അബ്ദുൽ അസീസ് ഇങ്ങനെയാണ് ഈ വിഷയത്തെ വിശദീകരിച്ചത്.

അലിഗറിന്റെ വൈസ് ചാൻസലർ ആകുന്നതിനു മുൻപ് ബഹുമാന്യനായ ഈ വിദ്യാഭ്യാസ വിചക്ഷണൻ മേഘാലയ യൂണിവേഴ്സിറ്റിയുടെയും കൊച്ചിൻ യൂണിവേഴ്സിറ്റിയുടെയും വൈസ് ചാൻസലർ ആയി സേവനമനുഷ്ഠിച്ചിരുന്നു.

സച്ചാർ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് രാജ്യത്തുടനീളം ന്യൂനപക്ഷങ്ങളുടെ അവസ്ഥകള്‍ സംബന്ധിച്ച് വമ്പിച്ച ചർച്ചകൾ നടന്നു. മൈനോറിറ്റിക്ക് വേണ്ടി ഫലപ്രാപ്തിയുള്ള പല നടപടികളും 15 ഇന പദ്ധതിയും ഡോക്ടർ മൻമോഹൻസിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ ഗവൺമെൻറ് തീരുമാനിച്ചു. അപ്രകാരം സച്ചാർ കമ്മിറ്റി റിപ്പോർട്ടിന് അനുസൃതമായി എ എം യു സ്പെഷ്യൽ സെൻററുകൾ അലിഗറിന് പുറത്ത് സ്ഥാപിക്കണമെന്ന തീരുമാനം യൂണിവേഴ്സിറ്റി കൈക്കൊണ്ടു. അതിനാൽ യുപിക്ക് പുറത്ത് എ എം യു സെന്ററുകൾ വേണം എന്ന തീരുമാനത്തിന് പിറകിൽ സച്ചാർ കമ്മിറ്റി റിപ്പോർട്ടാണെന്ന് നിസംശയം പറയാം. അദ്ദേഹം വിശദീകരിച്ചു.

1920-ലെ അലിഗർ മുസ്ലിം യൂണിവേഴ്സിറ്റി ആക്ട് അലിഗർ നഗരത്തിന് പുറത്തു പോലും ഇത്തരം സെൻററുകൾ ആരംഭിക്കുന്നതിന് യൂണിവേഴ്സിറ്റിയെ അധികാരപ്പെടുത്തുന്നുണ്ട്. ഈ ഒരു വസ്തുത കാര്യങ്ങൾ വളരെ എളുപ്പമാക്കി തീർത്തു. യുപിയുടെ പുറത്ത് എ എം യു സെൻററുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യം സാധ്യമാക്കാൻ എനിക്ക് കഴിഞ്ഞു. മുസ്ലിങ്ങളുടെ പിന്നോക്കാവസ്ഥയും, പ്രത്യേകിച്ച്, വിദ്യാഭ്യാസ രംഗത്ത് അവരുടെ ദാരുണമായ സ്ഥിതിയും എ എം യു വിൻറെ ഓരോ പതിപ്പുകൾ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകണമെന്ന തീരുമാനത്തെ സാധൂകരിച്ചു.

അനന്യമായ പിന്തുണയും ജനശ്രദ്ധയും ലഭിച്ച ആശയം.!

അലിഗറിൽ താൻ ചിലവഴിച്ച ദിവസങ്ങളെ ഓർമ്മിച്ചെടുത്തു കൊണ്ട് പ്രൊഫസർ അബ്ദുൽ അസീസ് പറയുന്നു. ബിഹാറിലും ബംഗാളിലും കേരളത്തിലും എ എം യു സ്പെഷ്യൽ സെൻററുകൾ സ്ഥാപിക്കാനുള്ള തീരുമാനം വിവിധ സംസ്ഥാനങ്ങളിലുള്ള മുസ്ലിംകൾക്ക് പുതിയ ഒരു പ്രതീക്ഷ നൽകി. രാജ്യത്തിൻറെ വിവിധഭാഗങ്ങളിലുള്ള രാഷ്ട്രീയക്കാരും രാഷ്ട്രീയപാർട്ടികളും കൂടാതെ യൂണിവേഴ്സിറ്റിയുടെ ഭാഗമായ എ എം യു കോർട്ട്, എക്സിക്യൂട്ടീവ് കൗൺസിൽ തുടങ്ങിയവരുടെ ശക്തമായ പിന്തുണയും ഈ ആശയത്തെ യാഥാർത്ഥ്യമാക്കാൻ സഹായിച്ചു. അന്നത്തെ കേന്ദ്ര ധനമന്ത്രിയായിരുന്ന പ്രണബ് മുഖർജിയും HRD സഹ മന്ത്രിയായിരുന്ന അലി അഷ്റഫ് ഫത്മിയും ഈ സംരംഭത്തെ പ്രത്യേകമായി സഹായിച്ചു. 50 കോടി രൂപയാണ് എ എം യു സെൻററുകൾ ക്കുവേണ്ടി മുഖർജി ആദ്യഘട്ടത്തിൽ തന്നെ അനുവദിച്ചത്. സിപിഎം ഭരിക്കുന്ന ബംഗാളിൽ മുർഷിദാബാദ് ഭൂമി ലഭ്യമാക്കുന്നതിന് വേണ്ടിയും പ്രണബ് മുഖർജിയുടെ ഇടപെടൽ ഉണ്ടായി. വളരെ ശക്തമായ ജനകീയ ആവശ്യം വിവിധ സംസ്ഥാനങ്ങളിൽ AMU സെൻററുകൾ സ്ഥാപിക്കുന്നതിനുവേണ്ടി ഉണ്ടായിക്കൊണ്ടിരുന്നു.

കേരള മുഖ്യമന്ത്രിമാരായിരുന്ന വി എസ് അച്യുതാനന്ദൻ, ഉമ്മൻചാണ്ടി, ബംഗാൾ ചീഫ് മിനിസ്റ്റർ ആയിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ, ബീഹാർ മുഖ്യമന്ത്രി ആയിരുന്ന നിതീഷ് കുമാർ, എംപിമാരായിരുന്ന അബ്ദുൽ മന്നാൻ ഹുസൈൻ, മൗലാന അശ്റഫുൽ ഹഖ് എന്നിവരുടെ സഹകരണം നിസീമമായിരുന്നു. കൂടാതെ മുഖ്യധാരാ രാഷ്ട്രീയത്തിലെ പല പ്രമുഖരും ഇതിന് പിന്തുണയുമായെത്തി എന്ന് മുൻ വി സി ഡോക്ടർ അബ്ദുൽ അസീസ് പ്രത്യേകം ഓർത്തെടുക്കുന്നു അന്ന് കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബി, പാലോളി മുഹമ്മദ് കുട്ടി, പി കെ അബ്ദുറബ്ബ്, പി കെ കുഞ്ഞാലിക്കുട്ടി, ആര്യാടൻ മുഹമ്മദ് എന്നിവരും വിവിധ ഗവൺമെന്റുകളുടെ ഭാഗമായി ഈ ആശയത്തെ പിന്തുണച്ചു.

സമൂഹത്തിൽ നിന്നും രാഷ്ട്രീയക്കാരിൽ നിന്നും ധാരയായി ഒഴുകിയ പിന്തുണ AMU വിൻറെ അഡ്മിനിസ്ട്രേഷനിൽ വളരെ ശക്തമായ ഒരു ആത്മവിശ്വാസം ഉണ്ടാക്കുകയും ഈ പദ്ധതി ഉടൻതന്നെ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരണമെന്ന് അവർ തീരുമാനിക്കുകയും ചെയ്തു.

ബീഹാറിലെയും ബംഗാളിലെയും കേരളത്തിലെയും ഗവൺമെന്റുകൾ പദ്ധതി പ്രഖ്യാപിച്ച് ഒന്നര വർഷത്തിനുള്ളിൽ തന്നെ ഭൂമി ലഭ്യമാക്കി. കേരള ഗവൺമെന്റാണ് ഒന്നാമതായി മലപ്പുറത്ത് ഭൂമി അനുവദിച്ചത്. അങ്ങനെ 2009 പ്രഖ്യാപിക്കപ്പെട്ട ഒരു ആശയം, വെറും രണ്ടു വർഷങ്ങൾക്കുള്ളിൽ 2011 ൽ തന്നെ ക്ലാസുകൾ ആരംഭിച്ചു പ്രയോഗവൽക്കരിക്കാൻ നമുക്ക് സാധിച്ചു.

ബംഗാളിലാകട്ടെ, പ്രണബ് മുഖർജിയും ബുദ്ധദേവ് ഭട്ടാചാര്യയും രണ്ട് വ്യത്യസ്ത പാർട്ടികളിൽ ആയിരുന്നെങ്കിലും AMU സെന്റർ മുർഷിദാബാദിൽ യാഥാർത്ഥ്യമാകുന്നതിന് വേണ്ടി അവർ സഹകരണത്തോടെ പ്രവർത്തിച്ചു.

അതേ സമയം സെന്റർ സ്ഥാപിക്കാൻ വേണ്ടി യൂണിവേഴ്സിറ്റി ആലോചിച്ച മധ്യപ്രദേശ്, പദ്ധതി നിരാകരിച്ചു. മഹാരാഷ്ട്ര ആദ്യം ഈ ആശയത്തോട് വിമുഖത പ്രകടിപ്പിച്ചു പ്രകടിപ്പിച്ചുവെങ്കിലും പിന്നീട് മറ്റ് സംസ്ഥാനങ്ങളിൽ ഇത് യാഥാർത്ഥ്യമാകുന്നത് കണ്ടപ്പോൾ പതിയെ താല്പര്യം പ്രകടിപ്പിച്ചു. എങ്കിലും, മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും AMU സെന്ററുകൾ യാഥാർഥ്യമായില്ല.

മറ്റ് സ്റ്റേറ്റ് ഗവൺമെന്റുകളിൽ നിന്ന് ഈ ആശയത്തോട് ഉണ്ടായ പ്രതികരണങ്ങളെ സംബന്ധിച്ച് പ്രൊഫസർ അബ്ദുൽ അസീസ് വിശദീകരിക്കുന്നത് കാണുക.

ഈ അഞ്ചു സംസ്ഥാനങ്ങളെ കൂടാതെ മറ്റു പല സംസ്ഥാനങ്ങളും എ എം യു സെൻറർ നടപ്പാക്കുന്നതിനു വേണ്ടി പദ്ധതികളും നിർദേശങ്ങളുമായി ഞങ്ങളെ സമീപിച്ചു. രാജസ്ഥാൻ ചീഫ് മിനിസ്റ്റർ ആയിരുന്ന അശോക് ഗെലോട്ട് 300 ഏക്കർ ഭൂമി അജ്മീറിൽ ഞങ്ങൾക്ക് വാഗ്ദാനം ചെയ്തു. അതുപോലെ ആസാം ചീഫ് മിനിസ്റ്റർ ആയിരുന്ന തരുൺ ഗൊഗോയ് ഗുവാഹത്തിയിൽ നിങ്ങൾക്ക് സ്ഥലം അനുവദിക്കാം എന്ന് എനിക്ക് എഴുതി. ഹരിയാന ഗവൺമെന്റ്, തമിഴ്നാട് വഖഫ് ബോർഡ്, ആന്ധ്രപ്രദേശ് വഖഫ് ബോർഡ് എന്നിവയും പദ്ധതിക്ക് സ്ഥലം വാഗ്ദാനം ചെയ്ത് മുന്നോട്ടുവന്നു. “ഈ നിർദേശങ്ങളെല്ലാം യാഥാർത്ഥ്യം ആകുകയായിരുന്നെങ്കിൽ വളരെ ശക്തമായ ഒരു വിദ്യാഭ്യാസ വിപ്ലവം രാജ്യത്ത് സംജാതമായേനെ” എന്ന് ഡോ. അബ്ദുൽ അസീസ് പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

സ്പെഷ്യൽ സെന്ററുകൾക്ക് ശമ്പളം അടക്കമുള്ള അവയുടെ ചിലവുകൾ സ്വയം കണ്ടെത്താൻ കഴിയുമോ എന്ന ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു

ഇത് പത്ത് പതിനഞ്ച് വർഷങ്ങൾ നീണ്ടു നിൽക്കുന്ന ഒരു തുടർ പ്രക്രിയ ആണ്. എല്ലാ കാര്യങ്ങളും ഒറ്റ തവണ കൊണ്ട് തീർപ്പാക്കാൻ സാധിക്കുകയില്ല. ഈ സെൻററുകൾ എല്ലാം ഒരു പുതിയ വളർച്ചയുടെ ന്യൂക്ലിയസ് പോലെ ഒരു ഇൻസ്പിറേഷൻ ആയി നല കൊള്ളണം എന്നത് പ്രധാനമാണ്.

സെൻററുകൾ തുടങ്ങിയേടത്ത് തന്നെ

AMU സ്പെഷ്യൽ സെന്ററുകളുടെ നിലവിലുള്ള സ്ഥിതി, അത് സ്ഥാപിക്കപ്പെട്ട മൂന്നു സംസ്ഥാനങ്ങളിലും പരിതാപകരമാണ്. എന്തു ലക്ഷത്തിൽ ആണോ അവ ആരംഭിച്ചത് ആ ലക്ഷ്യങ്ങളിൽ നിന്ന് വളരെ അകലത്തിലാണ് അവയുള്ളത് എന്ന് AMU വിന്റെ മുൻ ഉന്നതോദ്യോഗസ്ഥരും ഇപ്പോഴുള്ളവരും ഒരു ഒരേപോലെ സമ്മതിക്കുന്നു.

മലപ്പുറം ക്യാമ്പസിന്റെ ഡയറക്ടർ ഡോക്ടർ ഫൈസൽ കെ പി ഫണ്ടിൻറെ വലിയ അപര്യാപ്തത ചൂണ്ടിക്കാട്ടുന്നു. ക്യാമ്പസിന്റെ മുഖച്ഛായ മാറ്റുന്നതിനു വേണ്ടി പുതിയ കെട്ടിടങ്ങൾ അനുവദിക്കാനും പുതിയ കോഴ്സുകൾ തുടങ്ങാനും ആവശ്യപ്പെട്ടുകൊണ്ട് നിരവധി പ്രൊപ്പോസലുകൾ വെച്ചിട്ടുണ്ട്. എന്നാൽ ഇനിയും അവയെല്ലാം അനുമതി കാത്തിരിക്കുകയാണ്.

പശ്ചിമബംഗാളിലെ AMU ക്യാമ്പസ് ഡയറക്ടറായ പ്രൊഫസർ ഹസനുൽ ഇമാമും ഇതേ പരാതി പങ്കു വെക്കുന്നു. “സെൻട്രൽ ഗവൺമെൻറ് ആവശ്യമായ ഫണ്ട് അനുവദിക്കാനും സ്റ്റാഫിനെ നിയമിക്കാനും മടി കാണിക്കുന്നു. എന്നാൽ അലിഗർ യൂണിവേഴ്സിറ്റി നൽകുന്ന ഫണ്ട് കൊണ്ട് നല്ല നിലയിൽ തന്നെ സെന്റർ നടത്തിക്കൊണ്ടുപോകാൻ സാധിക്കുന്നുമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഈ പദ്ധതികളെല്ലാം തയ്യാറാക്കി അനുവദിച്ച മുൻ വിസി ഡോക്ടർ അബ്ദുൽ അസീസ് ഈ കാമ്പസുകളുടെ പ്രവർത്തനങ്ങളിൽ തീരെ തൃപ്തനല്ല. “അവ തുടങ്ങിയേടത്തു തന്നെ നിൽക്കുന്നു” എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

തുടങ്ങി ഏഴ് വർഷങ്ങൾക്കുശേഷവും ഈ സെൻററുകൾ വിദ്യാർഥികൾക്ക് പുതിയ കോഴ്സുകൾ ഒന്നും നൽകുന്നില്ല. തുടങ്ങിയപ്പോൾ ഉള്ള അതേ കോഴ്സുകൾ തന്നെയാണ് ഇപ്പോഴുമുള്ളത് . ബിഎഡ്, MBA, എന്നിങ്ങനെ രണ്ടു കോഴ്സുകൾ മാത്രമാണ് ഈ സെന്ററുകളിൽ പഠിപ്പിക്കുന്നത്. മലപ്പുറത്തും ബംഗാളിലും മാത്രമാണ് ബി എ എൽ എൽ ബി ഉള്ളത്.

അതേസമയം, ബീഹാറിലെ B. Ed കോഴ്സ് നിലവിൽ പാറ്റ്ന ഹൈക്കോടതിയുടെ മുന്നിൽ ആണ് ഉള്ളത്. ചില സാങ്കേതിക പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് ബി എഡ് കോഴ്സിന് കോടതി കയറേണ്ടി വന്നത് എന്ന് ഡയറക്ടർ പറയുന്നു. കോഴ്സ് തുടരണോ അതോ നിര്‍ത്തണോഎന്നത് കോടതി വിധി അനുസരിച്ചായിരിക്കും.

ഈ വസ്തുതകളെല്ലാം തന്നെ എ എം യു സെൻററുകൾ അനുഭവിക്കുന്ന അവഗണനയെ സംബന്ധിച്ച് വളരെ കൃത്യമായി നമ്മെ അറിയിക്കുന്നു. അലിഗർ യൂണിവേഴ്സിറ്റിയുടെയും കേന്ദ്ര ഗവൺമെൻറിൻറെ യും ഫലപ്രദമായ ഇടപെടൽ ഈ സെൻററുകൾ നിലനിർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും വളരെ അനിവാര്യമാണ്.

“ഞങ്ങളുടെ മാസ്റ്റർ പ്ലാൻ പ്രകാരം 2020-21 കാലഘട്ടത്തിൽ ഒരു യൂണിവേഴ്സിറ്റി എന്ന നിലയിൽ പൂർണമായ ഈ സെൻററുകൾ പൂർണ സജ്ജമാകേണ്ടതായിരുന്നു. ഈ പദ്ധതിയുടെ തുടക്കത്തിൽ തന്നെ ഞങ്ങൾക്ക് വലിയ വിമർശങ്ങൾ ഏൽക്കേണ്ടിവന്നു. ഞങ്ങൾ അലിഗർ യൂണിവേഴ്സിറ്റിയുടെ സംസ്കാരത്തെ തകർക്കാൻ ശ്രമിക്കുന്നു എന്നാണ് പ്രചരണമുണ്ടായത്. പല തരത്തിലുള്ള പ്രോപഗണ്ടകളും ഈ സെൻററുകൾ ആരംഭിക്കുന്നതിനെതിരെ ഉയർന്നു. വളരെ നിരാശപ്പെടുത്തുന്ന ഒരു നീക്കമായിരുന്നു അത്.

പ്രൊഫസർ അബ്ദുൽ അസീസിന്റെ വൈസ് ചാൻസലർ കാലാവധി കഴിഞ്ഞതിനെ തുടർന്ന്
യൂണിവേഴ്സിറ്റിയുടെ അഡ്മിനിസ്ട്രേഷൻ AMU സെൻററുകൾ സംബന്ധിച്ച് അവരുടെ നിലപാട് മാറ്റി. നിരവധി സൂഫികൾ ജീവിക്കുന്ന, ചരിത്രപരമായ ഖുൽദാവാദിൽ മഹാരാഷ്ട്ര ഗവൺമെൻറ്, യൂണിവേഴ്സിറ്റി സെന്ററിന് ദാനം ചെയ്ത് ഭൂമി ഏറ്റെടുക്കേണ്ടതില്ല എന്ന അഡ്മിനിസ്ട്രേഷൻ തീരുമാനമെടുത്തു.

പ്രൊഫസർ അബ്ദുൽ അസീസിന്റെ കീഴിൽ, AMU സെൻററുകൾ വികസിപ്പിക്കുന്നതിന് ഘട്ടംഘട്ടമായി ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. അത് സംബന്ധിച്ച പ്രപോസലുകൾ ഗവൺമെന്റിന് സമർപ്പിക്കുകയും ഗവൺമെന്റിന്റെ മറുപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ഞങ്ങളുടെ മാർഗരേഖ പ്രകാരം പത്ത് വർഷം കൊണ്ട് പദ്ധതി പൂർത്തിയാകുമ്പോൾ പതിനായിരം വിദ്യാർത്ഥികളും ആയിരം അധ്യാപകരും ഓരോ ക്യാമ്പസിലും ഉണ്ടാകേണ്ടിയിരുന്നു.

താൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പിരിഞ്ഞതിനു ശേഷം, നിലവിലുള്ള AMU സെന്ററുകളെ വികസിപ്പിക്കാനോ, പുതിയ ഇടങ്ങളിൽ ആരംഭിക്കാനോ ഗൗരവതരമായ യാതൊരു നടപടിയും യൂണിവേഴ്സിറ്റി കൈക്കൊണ്ടില്ല എന്ന് പ്രൊഫസർ അബ്ദുൽ അസീസ് പരിതപിക്കുന്നു.

AMU സെന്ററുകളുടെ ചുമതലകളുമായി വളരെ അടുത്ത ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത് സെൻററുകളോട് അവയുടെ സാമ്പത്തിക ആവശ്യങ്ങളെ സ്വയം കണ്ടെത്തുക എന്ന് യൂണിവേഴ്സിറ്റി ആവശ്യപ്പെട്ടു എന്നാണ്. ശിശു പ്രായത്തിലുള്ള ഒരു സ്ഥാപനത്തോട് സ്വതന്ത്രമായി വരുമാനം കണ്ടെത്താൻ ആവശ്യപ്പെടുന്നത് എങ്ങനെയാണ് സാധ്യമാവുക?

അലിഗർ യൂണിവേഴ്സിറ്റിയുടെ അഡ്മിനിസ്ട്രേഷൻ, തങ്ങൾ അലിഗറിലെ വിഷയങ്ങൾ മാത്രമേ കൈകാര്യം ചെയ്യൂ എന്ന നിലപാടിലേക്ക് സ്വയം ചുരുങ്ങിയവരാണ് എന്ന് നിരീക്ഷകർ പറയുന്നു. ഈ സ്പെഷ്യൽ സെൻററുകൾ അവയുടെ വികസനത്തിനു വേണ്ടി യൂണിവേഴ്സിറ്റിക്ക് സമർപ്പിച്ച പ്രൊപ്പോസകളോട് സമയനിഷ്ഠ പാലിച്ചുകൊണ്ടുള്ള പോസിറ്റീവായ ഒരു പ്രതികരണം നൽകാറില്ല എന്ന് പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച ഒരു യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥൻ ഞങ്ങളോട് പറഞ്ഞു.

“എ എം യു സെൻററുകൾ പത്ത് വർഷം മുമ്പ് സ്ഥാപിച്ച സ്ഥിതിയേക്കാൾ ഒരു ഇഞ്ച് പോലും വളർന്നിട്ടില്ല എന്നതിൽ ഞാൻ വളരെ ദുഃഖിതനും നിരാശാഭരിതനുമാണ്” പ്രൊഫസർ അബ്ദുൽ അസീസ് തുറന്ന് പറയുന്നു. ഇന്ത്യൻ മുസ്ലിങ്ങളുടെ താല്പര്യം വഞ്ചിക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല, തങ്ങളുടെ നാട്ടിൽ ഒരു യൂണിവേഴ്സിറ്റി ഉണ്ടാകുമെന്ന താൽപര്യത്തിൽ, എ എം യു സെൻററുകൾക്കുവേണ്ടി ഏക്കർ കണക്കിന് ഭൂമി വിട്ടുനൽകിയ സംസ്ഥാന ഗവൺമെന്റുകളും വഞ്ചിക്കപ്പെട്ടു. അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

പ്രൊസീജിയർ കൃത്യമായി പിന്തുടരുക ഏതുകാര്യവും നിങ്ങൾക്ക് സാധ്യമാകും

വൈസ് ചാൻസലർമാരും മറ്റ് ഉദ്യോഗസ്ഥരും കൃത്യമായ ഔദ്യോഗിക നടപടികളെ പിന്തുടരുകയാണെങ്കിൽ കേന്ദ്ര ഗവൺമെന്റിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങൾ അടക്കം എന്ത് കാര്യവും സാധ്യമാണ് എന്ന് പ്രൊഫ. അബ്ദുൽ അസീസ് പറയുന്നു. ഔദ്യോഗിക നിയമങ്ങൾ പാലിച്ച് കൃത്യമായി പ്രപ്പോസലുകൾ തയ്യാറാക്കുക. അങ്ങനെ അവർ അയയ്ക്കുന്ന പ്രൊപ്പോസലുകൾ എല്ലാ ഗവൺമെൻറ് സെക്ഷനുകളിലൂടെയും കൃത്യമായി കടന്നുപോവുകയും ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുകയും ചെയ്യും. 2007 മുതൽ 2012 വരെ യൂണിവേഴ്സിറ്റിയെ നയിച്ച ചാൻസലർ എന്ന നിലയിൽ ഇത് എൻറെ അനുഭവമാണ്. അദ്ദേഹം തന്റെ അനുഭവ പരിചയം പങ്കുവെക്കുന്നു.

ഗവൺമെൻറ് ഓഫ് ഇന്ത്യയുമായിട്ടുള്ള എൻറെ എക്സ്പീരിയൻസ് ആയാസ രഹിതമായിരുന്നു. യൂണിവേഴ്സിറ്റി ക്ക് വേണ്ടി ഞാൻ ആവശ്യപ്പെട്ട എല്ലാ ആവശ്യങ്ങളും നിർവഹിച്ചു കിട്ടി. ഒരു തരത്തിലും (സ്വാധീനമുള്ള വ്യക്തികളെ ഉപയോഗിച്ച്) അനൗപചാരികമായ പ്രഷർ ചുമത്തേണ്ട ആവശ്യം എനിക്കുണ്ടായിട്ടില്ല.

അദ്ദേഹത്തിൻറെ അഭിപ്രായപ്രകാരം ഏറിയ പ്രൊപോസലുകളും വിജയം കാണാത്തത് കൃത്യമായ ഹോം വർക്കിന്റെ അഭാവം കൊണ്ടാണ്. എന്തെങ്കിലും നടക്കണം എന്ന് ഉദ്ദേശ്യം ഉണ്ടെങ്കിൽ, ഒരു വർഷം മുൻകൂട്ടി കണ്ട് നാം ജോലി ആരംഭിക്കണം.

എച് ആർ ഡി യുടെ മിനിസ്റ്റർ നിങ്ങളുമായി നല്ല ബന്ധത്തിൽ അല്ലെങ്കിൽ പോലും നിങ്ങൾക്ക് കാര്യങ്ങൾ നടത്താം. ചെയ്ത കാര്യങ്ങൾ കൃത്യമാണെങ്കിൽ മന്ത്രിക്ക് പോലും നിങ്ങളോട് നോ പറയാൻ സാധിക്കില്ല എന്നാണ് എന്റെ വിശ്വാസവും അനുഭവവും. അദ്ദേഹം കുട്ടിച്ചേര്‍ക്കുന്നു.

കിഷൻഗഞ്ച് ലെ AMU സെൻറർ സംബന്ധിച്ച് ചോദിച്ചപ്പോൾ അതിന്റെ ഡയറക്ടറായ പ്രൊഫസർ ഹസൻ ഇമാം വളരെ ശുഭാപ്തിവിശ്വാസത്തോടെ ആണ് കാര്യങ്ങളെ കാണുന്നത് എന്ന് അഭിപ്രായപ്പെട്ടു. ഈ സെൻറർ സമീപ ഭാവിയിൽ തന്നെ, വളരെ വേഗത്തിൽ വളരുമെന്നും ഇതൊരു പുതിയ യൂണിവേഴ്സിറ്റി ആയിട്ട് മാറുമെന്നും പുതിയ കെട്ടിടങ്ങളും പര്യാപ്തമായ സ്റ്റാഫും ഉണ്ടാകുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു.

ഇന്ത്യൻ മുസ്‌ലിംകളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയിൽ ആശങ്കാകുലരായ മുഴുവന്‍ വ്യക്തികളും AMU സെന്റർ എന്ന പദ്ധതിയുടെ ശുഭ ഭാവിയിൽ പ്രതീക്ഷ വെക്കുന്നു. ഈ സെൻററുകൾ വളരെ ഉന്നതമായ ഒരു പ്രതീക്ഷയാണെന്നും കിഷൻഗഞ്ച് സെന്റർ മാത്രമല്ല, എല്ലാ സെന്ററുകളും വളരെ അടുത്ത ഭാവിയിൽ തന്നെ ഉയർച്ചയിലേക്ക് എത്തുമെന്നും അവർ ആഗ്രഹിക്കുന്നു.

facebook
Twitter
Follow